rajeevan

തൊടുപുഴ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സെന്ററിന്റെ ഓഫീസ് ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. തൊടുപുഴ ആദംസ്റ്റാറിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കാർഡ്‌സ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനവും കുടുംബ സംഗമവും സംസ്ഥാന പ്രസിഡന്റ് കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റ്റി.ജി.പ്രഭാകരൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എ. ജയകുമാർ,ജനറൽ സെക്രട്ടറി ജോസഫ് പാലക്കൻ, എറണാകുളം ജില്ലാ പ്രസിഡന്റ് റ്റി.ഒ. ജോൺ,എറണാകുളം ജില്ലാ സെക്രട്ടറി സി.ജി രാജഗോപാൽ, മുൻ ജില്ലാ പ്രസിഡന്റ് റ്റി.ജെ.ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ.സുമി ഇമാനുവൽ, ജില്ലാ ട്രഷറർ എം.ഐ. ഗോപാലൻ, ജില്ലാ ജോ.സെക്രട്ടറി കെ.ജെ.ജോണി എന്നിവർ പ്രസംഗിച്ചു