അടിമാലി: മൂന്നാർ , ദേവികുളത്തും മേഖലയിലുള്ളവർ പുലിയെപ്പേടിച്ച് തൊഴിലിടങ്ങളിലേയ്ക്ക്പോലും പോകാനാവാള അവസ്ഥയിലാണ്. ' കഴിഞ്ഞ ദിവസം ലക്കാട് എസ്റ്റേറ്റ് മേഖലയിൽ പുലിയിറങ്ങി പശുവിനെ കടിച്ചു കൊല്ലുകയും കുറച്ചു ഭാഗം തിന്നുകയും ചെയ്തു. ആഴ്ചകൾക്കു മുമ്പ് മൂന്നാർ ടൗണിനടുത്ത തോട്ടം പ്രദേശങ്ങളിലും മാങ്കുളത്ത് കൃഷിയിടത്തിലും പുലി ഇറങ്ങി ആളുകളെ ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായി. പുലി പതിയിരുന്ന് ആക്രമിക്കുന്ന സ്വഭാവം കാണിക്കുമെന്നതിനാൽ പകൽ സമയങ്ങളിൽപ്പോലും നാട്ടുകാർ ഏറെ ഭയത്തോടെയാണ് യാത്രചെയ്യുന്നത്. പ്രശ്നബാധിത മേഖലകൾ പരമാവധി ഒഴിവാക്കി പോകേണ്ട അവസ്ഥയിലാണ് നാട്ടുകാർ മാങ്കുളത്ത് കർഷകനെ ആക്രമിച്ച പുലിയെ കൊന്നാണ് കർഷകന് തന്റെ ജീവൻ രക്ഷിക്കാനായത് .

ഇപ്പോൾ പ്രദേശവാസികളിൽ ഒരു സംശയം ബലപ്പെട്ടിട്ടുണ്ട്. ഇത്രയും വയസായ പുലികൾ നമ്മുടെ നാട്ടിലെ ജനവാസ മേഖലയിൽ എത്തി എന്നതാണ് അവരുടെ സംശയം. കർഷകൻ ആത്മരക്ഷാർത്ഥം കൊന്ന പുലി പല്ലു കൊഴിഞ്ഞ് വയസായ പുലിയായിരുന്നു എന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അന്നു പറഞ്ഞത്. അങ്ങനെയെങ്കിൽ ഇവിടെ തലമുറകളായി താമസിച്ച് കാട്ടിൽ കന്നുകാലികളെ മേച്ചും കൃഷി ചെയ്തും വന്നിരുന്നവർ ആരും ഇത്രയും നാളായി പുലിയെ കണ്ടില്ല. ഇത്രയും നാൾ പുലിഎവിടെ ആയിരുന്നു എന്ന സംശയം ഉയരുക സ്വാഭാവികമാണ്. കേരളത്തിന് വെളിയിൽ ജനവാസമേഖലയിൽ എത്തി കൂടിലും മറ്റും കുടുങ്ങുന്ന പുലികളെ ഇവിടെ വനമേഖലയിൽ തുറന്ന് വിടുന്നതാണെന്ന അഭ്യൂഹം അടുത്തകാലത്തായി ബലപ്പെട്ടിട്ടുണ്ട്.