പീരുമേട് : 2021 ഡിസംബർ 31ന് മുമ്പ് മുതൽ വാട്ടർ ചാർജ് കുടിശ്ശികയുള്ള കണ്ക്ഷനുകൾ, ആംനെസ്റ്റി പദ്ധതിയിലെ ആനുകൂല്യങ്ങൾ വഴി നിലനിർത്തുന്നതിന് പ്രഖ്യാപിച്ച ആനുകൂല്യം ആയ ആംനെസ്റ്റി പദ്ധതി ഈ ആഴ്ച അവസാനിക്കും.ബാക്കി തുക പരമാവതി ആറ്തവണകളായി അടയ്ക്കാം. പിഴയും പിഴപലിശയും പരമാവതി ഇളവ് നൽകുന്നതാണ്.
സെപ്തംബർ 30 വരെ ഈ പദ്ധതിലേക്ക് അപേക്ഷ നൽകാവുന്നതാണെന്ന് വാട്ടർ അതോറിട്ടി അസി.എക്സ്സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു.റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന ഉപഭോക്താക്കൾക്കും അപേക്ഷ നൽകാവുന്നതാണ്. തീർപ്പാക്കിയ തുകക്ക് പുറമേ റവന്യൂ വകുപ്പിന് റിക്കവറി ചാർജ് കൂടി അടക്കണം.
കോടതിവ്യവഹാരങ്ങളിൽ ഉൾപ്പെട്ട ഉപഭോക്താക്കളുടെ കേസ് പിൻവലിക്കുന്ന പക്ഷം പദ്ധതിലേക്ക് പരിഗണിക്കുമെന്നും അറിയിപ്പിൽ പറഞ്ഞു.