varghse
അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയിൽ നടന്ന പുസ്തകാസ്വാദന സദസ്സ് വർഗീസ് വഴിത്തല ഉദ്ഘാടനം ചെയ്യുന്നു.

അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ ലൈബ്രറിയിൽ വച്ച് കെ.ആർ മീരയുടെ 'ആരാച്ചാർ ' എന്ന പുസ്തകത്തിന്റെ ആസ്വാദന സദസ് സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നവാഗത എഴുത്തുകാരൻ വർഗീസ് വഴിത്തല ഉദ്ഘാടനം ചെയ്തു. സൗമ്യ ശിവൻ പുസ്തകം പരിചയപ്പെടുത്തി. തുടർന്ന് നടന്ന ചർച്ചയിൽ എ.എൻ ദാമോദരൻ നമ്പൂതിരി, കെ.എസ് തങ്കപ്പൻ, ഐശ്വര്യാ വിനീതൻ, വനിതാവേദി ചെയർപേഴ്‌സൺ ഷൈലാ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി അനിൽ എം.കെ പ്രോഗ്രാമിന് നേതൃത്വം നൽകി.