വണ്ടിപ്പെരിയാർ : തങ്കമല എസ്റ്റേറ്റ് ലേലം ചെയ്യുന്നതിനായി റവന്യു വകുപ്പ് എസ്റ്റേറ്റിന് നോട്ടീസ് നൽകി. റവന്യു റിക്കവറി നടപടികളുടെ ഭാഗമായി ലേബർ . ഗ്രാറ്റുവിറ്റി , കെ.എസ്.ഇ.ബി. പ്രോപ്പർട്ടി ടാക്‌സ് ,മെഡിക്കൽ ക്ലെയിം, എന്നീ ഇനങ്ങളിലുള്ള കുടിശികയിലാണ് എസ്റ്റേറ്റ് ലേലത്തിന് വയ്ക്കുന്നതിനായി നോട്ടീസ് പതിച്ചിരിക്കുന്നത്.
പീരുമേട് താലൂക്കിലെ പെരിയാർ വില്ലേജിൽ ഉൾപ്പെട്ട വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റിലാണ് റവന്യു റിക്കവറിയുടെ ഭാഗമായി എസ്റ്റേറ്റ് ലേലം ചെയ്യുന്നതിനായാറവന്യു വകുപ്പ് നോട്ടീസ് പതിച്ചത്. തോഴിലാളികൾക്ക് നൽകാനുള്ള ലേബർ. ഗ്രാറ്റുവിറ്റി . മെഡിക്കൽ ക്ലെയിം എന്നീ കുടിശിഖകൾക്ക് പുറമേ. കെ.എസ്. ഇ.ബി. പ്രോപ്പർട്ടി ടാക്‌സ് എന്നീ കുടിശിഖകളിലുമായി 17 ഫയലുകളിലായി . 46.76.903 രൂപയും അതിന്റെ പലിശയും കളക്ഷൻ ചാർജ് . നോട്ടീസ് ഫീസ് മറ്റ് നടപടി ചിലവുകൾ എന്നിവയും ഉൾപ്പെടുത്തി. പീരുമേട് തഹസീൽദാർ കെ.എസ്.വിജയ് ലാലിന്റെ നേതൃത്വത്തിലായിരിക്കും ലേലം നടക്കുക