നെടുങ്കണ്ടം: തൂക്കുപാലത്ത് പടുതാക്കുളത്തിന് സാമൂഹ്യവിരുദ്ധർ തീയിട്ടതായി പരാതി. ബ്ലോക്ക് നമ്പർ 920 ൽ രാമചന്ദ്രൻ നായരുടെ പുരയിടത്തിലെ പടുതാക്കുളമാണ് തീയിട്ട് നശിപ്പിച്ചത്.. രണ്ട് ലക്ഷം ലിറ്ററോളം വെള്ളം കൊള്ളുന്നതാണ് കുളം. വെള്ളിയാഴ്ച രാത്രിയിലാണ് പടുതാക്കുളം നശിപ്പിക്കപ്പെട്ടത്. കുളത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമുണ്ടായിരുന്നു. ഇതിന് മുകൾഭാഗത്തുള്ള നാലുവശങ്ങളിലെയും പടുതയാണ് കത്തിനശിച്ചത്. മുകൾഭാഗം നശിച്ചതിനാൽ പടുതാ പൂർണമായും മാറ്റേണ്ട സാഹചര്യമാണ്. വെള്ളം പൂർണമായും മാറ്റിയശേഷം പുതിയ പടുതാ കുളത്തിൽ ഇട്ടാൽ മാത്രമേ തുടർന്ന് കുളം ഉപയോഗിക്കാൻ സാധിക്കൂ. ഇതിന് ഏദേശം ഒരു ലക്ഷം രൂപയിലധികം ചെലവ് വരും. പടുതാക്കുളം നശിപ്പിക്കപ്പെട്ടത് സംബന്ധിച്ച് രാമചന്ദ്രൻ നായർ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി.