തൊടുപുഴ: പത്ത് കോടി രൂപായിലധികം മുടക്കി നിർമ്മാണം പൂർത്തിയാക്കിയ മങ്ങാട്ട്കവല ബസ് സ്റ്റാൻഡിൽ നഗരസഭ നിർമ്മിച്ച ഷോപ്പിങ് കോംപ്ലക്‌സ് തുറന്ന് നൽകണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുൻഭരണ സമിതിയുടെ കാലത്ത് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനവും നടത്തിയ കെട്ടിടമാണിപ്പോൾ പ്രയോജന രഹിതമായി കിടക്കുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വാടക നിരക്കിലും സെക്യൂരിറ്റി തുകയിലും കുറവ് വരുത്തിയാൽ മുഴുവൻ മുറികളും വാടകക്കെടുക്കാൻ ആളുകൾ തയ്യാറാകും. ഇതിലൂടെ നഗരസഭയ്ക്ക് വരുമാന നേട്ടവും ഉണ്ടാകും. ഇക്കാര്യത്തിൽ നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് തൊടുപുഴയിൽ ചേർന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹുൽ പള്ളത്ത് പറമ്പിൽ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി, നേതാക്കളായ ടോമി മൂഴിക്കുഴിയിൽ, ബാബു വർഗീസ്, തോമസ് വണ്ടാനം, രാജു തെറ്റാലിൽ, ജോണി മാടവന, ജോബി ജോസഫ് എന്നിവർ പ്രസംഗിച്ചു.