തൊടുപുഴ: മുൻ എം.പിയും സിനിമാ നടനുമായ സുരേഷ് ഗോപി ഇന്ന് രാവിലെ 11ന് കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി സന്ദർശിക്കും. ഇടമലക്കുടിയിലെ ഇഡലിപ്പാറയിൽ കുടിവെള്ളമെത്തിച്ചത് സുരേഷ് ഗോപിയുടെ എം.പി ഫണ്ട് ഉപയോഗിച്ചായിരുന്നു. ഇടമലക്കുടിയിൽ ആദ്യമായി എത്തുന്ന സുരേഷ് ഗോപി 28 കുടിയിലെ മൂപ്പൻമാരെയും ആദരിക്കും. അതിനു ശേഷം കുടിക്കാരുമൊത്തിരുന്ന് ഭക്ഷണം കഴിക്കും. കുടിവെള്ളം സംഭരിക്കുന്നതിന് വേണ്ടിയുള്ള കുളത്തിന്റെ നിർമ്മാണത്തിനാവശ്യമായ സാമിഗ്രികൾ സുരേഷ് ഗോപി വിതരണം ചെയ്യുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അറിയിച്ചു.