കുമളി:വന്യ മൃഗശല്യത്താൽ പൊറുതി മുട്ടുകയാണ് നാട്ടുകാർ.പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന കുമളി, സ്പ്രിംങ്ങ് വാലി, പ്രദേശത്ത് നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. . കാട്ടുപന്നി,കരടി, കാട്ടുപോത്ത് എന്നിയുടെ ശല്യം ഇവിടെ വ്യാപകമാണ്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ എത്തിയ കാട്ടാന ഏക്കറുകണക്കിന് കൃഷി നശിപ്പിച്ചു. ഏലം, കുരുമുളക് ,വാഴ, തെങ്ങ്, എന്നിവയ്ക്കു പുറമെ നിരവധി കൃഷിയും ആന നശിപ്പിച്ചു. വനാതിർത്തിയോട് ചേർന്നുള്ള മേഖലയിൽ ട്രെഞ്ച്, ഫെൻസിംങ്ങ് എന്നിവ നിർമ്മിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി വനം വകുപ്പ് ഫണ്ട് അനുവദിച്ചവെങ്കിലും നടപടികൾ എങ്ങും എത്തിയില്ല.
ജനവാസ മേഖലയ്ക്ക് സമീപം ആന എത്തിയതോടെ നാട്ടുകാരും ഏറെ ആശങ്കയിലായി. ഭീതിയോടെയാണ് ഓരോ കുടുബവും ഇവിടെ കഴിയുന്നത്.
രാത്രി കാലങ്ങളിൽ പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.