മുതലക്കോടം : ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊടുപുഴ കാഡ്‌സ് കൾച്ചറർ ഹാളിൽ അനുകുമാർ തൊടുപുഴയുടെ 'കണ്ണിൽ തങ്ങിനിൽക്കുന്നൊരു പുഴ ' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .ജിജി.കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് കെണ സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കവി സി. എസ്. .രാജേഷ് പുസ്തകം കവിയും ഗാനരചയിതാവുമായ സത്യൻ കോമല്ലൂരിന് നൽകി പ്രകാശനം നിർവ്വഹിച്ചു..കെ. ആ. . സോമരാജൻ സ്വാഗതം പറഞ്ഞു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റ്യൻ,പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രൻ, കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം . എ. എസ്.ഇന്ദിര,കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, ബാബു പള്ളിപ്പാട്ട്, അഡ്വ: നീർണാൽ ബാലകൃഷ്ണൻ,രതീഷ് പഗോഡ, സ്വാശ്രയ സംഘം പ്രസിഡന്റ് ക്രിസ്റ്റോ ജോർജ്ജ്, തൊമ്മൻകുത്ത് ജോയി എന്നിവർ പ്രസംഗിച്ചു. . കവി മോഹൻ അറയ്ക്കലിന്റെ നേതൃത്വത്തിൽ ഇരുപതോളം കവികൾ സ്വന്തം രചനകൾ അവതരിപ്പിച്ചു.