തൊടുപുഴ :താലൂക്ക് സപ്ലൈ ആഫീസിനു മുൻപിൽ തൊടുപുഴ താലൂക്കിലെ റേഷൻ വ്യാപാരികൾ ധർണാ സമരം നടത്തി. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് ഉടൻ പരിഷ്‌ക്കരിക്കുക, ആഗസ്റ്റ് മാസത്തെ കമ്മീഷൻ ഉടൻ നല്കുക, 10 മാസത്തെ ഭക്ഷ്യകിറ്റ് കമ്മീഷൻ ഉടൻ നല്കുക, പഞ്ചസാര മണ്ണെണ്ണ കമ്മീഷൻ വർദ്ധിപ്പിക്കുക, മണ്ണെണ്ണ വാതിൽപ്പടി വിതരണം നടപ്പാക്കുക, സെയിൽസ്മാന് മിനിമം വേതനം നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം,റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് . എസ്.എം. റെജി ഉദ്ഘാടനം ചെയ്തു. . തോമസ് വർക്കി, ഡൊമനിക് എം.എൽ., ലവകുമാർ, എ.വി. ജോർജ്ജ്, ജോഷി ജോസഫ്, റ്റി.എസ്. കാസിം, ബേബി വട്ടക്കുന്നേൽ, സജി പൗലോസ് എന്നിവർ പ്രസംഗിച്ചു.