
ഇന്ന് ലോക വിനോദസഞ്ചാര ദിനം
പീരുമേട്: പ്രളയവും കൊവിഡും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും വിനോദസഞ്ചാര മേഖല കരകയറിത്തുടങ്ങി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആഭ്യന്തര ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടായപ്പോൾ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽഗ്യണ്യമായ കുറവാണ് ഉണ്ടായത്. വിദേശ ടൂറിസ്റ്റുകൾ നമ്മുടെ നാട്ടിലേക്ക് വരാത്ത സ്ഥിതിയുണ്ടായി. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ വീടുകളിൽ കഴിഞ്ഞവർ പ്രതിസന്ധി മാറിയപ്പോൾ വിനോദ സഞ്ചാര മേഖലയിലേക്ക് ഒഴുകി എത്തുന്ന കാഴ്ചയാണ് കാണാനാകുന്നത്. ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഈ കാലയളവിൽ ഉയർന്നുവന്നു . തേക്കടിക്ക് പുറമേ ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് വാഗമണ്ണും പരുന്തുംപാറയുംപാഞ്ചാലിമേടും തിരക്കുകൾക്ക് നടുവിലായി. പീരുമേട് തേക്കടി, വാഗമൺ, പരുന്തുംപാറ ,പാഞ്ചാലിമേട്, തുടങ്ങിയ ഗ്രാമീണ ടൂറിസം മേഖലയിൽവളർച്ച കൈവരിച്ചു. ഇതിലൂടെ ഈപ്രദേശത്തെ ഹോട്ടലുകൾ, റസ്റ്റോറന്റ്കൾക്കും, ടാക്‌സി വാഹനങ്ങൾക്കും നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും,തൊഴില വസരങ്ങളും, സാമ്പത്തിക പുരോഗതിയും കൈവരിക്കാനായി.
പരിമിതികൾക്ക് നടുവിൽ..
വേണ്ടത്ര സൗകര്യങ്ങൾ ടൂറിസം മേഖലയിൽ ഇല്ല എന്നത് ഒരു പരിമിതിയായി നിലനിൽക്കുകയാണ്.വാഗമണ്ണിൽഎത്തുന്ന വാഹനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നു. പിന്നീട് എത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനിടമില്ല. ഇതുമൂലം വാഹന കുരുക്ക് നിത്യസംഭവമാണ്. പരുന്തുംപാറയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകരങ്ങളുടെ കുറവ് പരിഹരിക്കാനൻ ഇനിയുമായിട്ടില്ല.. ഗ്രാമപഞ്ചായത്തുകളും, ടൂറിസം വകുപ്പും വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ഒട്ടേറെസൗകര്യങ്ങൾ ചെയ്തു കൊടു
ക്കുമ്പോഴും ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ പഴയപടി നിലനിൽക്കുകയാണ്.