മുട്ടം: മുട്ടം - മൂലമറ്റം റൂട്ടിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്കേറ്റു. . ഇന്നലെ വൈകുന്നേരം 3.15 ന് മുട്ടം - മൂലമറ്റം റൂട്ടിൽ മുട്ടം വൈദ്യുതി സബ് സ്റ്റേഷന് സമീപത്താണ് അപകടം.മൂലമറ്റം ഭാഗത്ത് നിന്ന് മുട്ടത്തേക്ക് വന്ന സ്വകാര്യ ബസും മുട്ടം ഭാഗത്ത് നിന്ന് ശങ്കരപ്പളളി ഭാഗത്തേക്ക്‌ വന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.ഇടിയുടെ അഘാതത്തിൽ പിന്നിലേക്ക് തെറിച്ച് വന്ന കാർ അത് വഴി വന്ന സ്കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ തൊട്ടടുത്ത പറമ്പിലേക്ക്‌ വീണു.അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ കോളപ്ര സ്വദേശി നെല്ലംകുഴിയിൽ വർഗീസ്,കാർ ഓടിച്ചിരുന്ന മുട്ടം പച്ചിലാം കുന്ന് മ്ലാക്കുഴിയിൽ സെബി,ബസ് യാത്രക്കാരായ നാല് പേർക്കും സാരമായി പരിക്കേറ്റു. .ഈ സമയം ഇത്‌ വഴി വന്ന തൊടുപുഴ തഹസീൽ ദാർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അപടത്തിൽ പരിക്ക് സംഭവിച്ചവരെ തൊടുപുഴയിലുള്ള ആശുപത്രിയിൽ ഉടൻ എത്തിച്ചു.ഇടിയുടെ അഗാധത്തിൽ പിന്നിലേക്ക് തെറിച്ച് വന്ന ഇന്നോവ കാർ റോഡരുകിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നതെങ്കിലും വലിയ അപകടമാണ് ഒഴിവായത്.സ്ഥലത്ത് എത്തിയ മുട്ടം എസ് ഐ പി കെ ഷാജഹാൻ, എസ് സി പി ഒ പ്രദീപ്,സി പി ഒ ലിജു എന്നിവരുടെ നേതൃത്വത്തിൽ വാഹന ഗതാഗതം പുനസ്ഥാപിച്ചു.പൊട്ടിയ ചില്ലുകളും മറ്റും പൊലീസും നാട്ടുകാരും ചേർന്ന് റോഡിൽ നിന്ന് നീക്കം ചെയ്തു.