camp
അന്യാർതൊളു ശാഖയിൽ നടന്ന സൗജന്യ നേത്രചികിൽസാക്യാമ്പ് മലനാട് എസ്.എൻ.ഡി.പി യൂണിയൻസെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: അന്യാർതൊളു എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് .നടത്തി. മലനാട് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.സന്തോഷ് . അദ്ധ്യക്ഷനായിരുന്നു. 200ലധികം രോഗികൾക്ക് ക്യാമ്പിൽ പങ്കെടുത്തു. തേനി അരവിന്ദ് ഹോസ്പിറ്റലിലെ ഡോക്ടറുമാരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിച്ചു. ഓപ്പറേഷൻ വേണ്ടി വന്ന പതിനഞ്ചോളം രോഗികളെ തേനിയ്ക്ക് കൊണ്ടുപോയി പൂർണ്ണമായും സൗജന്യ ചികിത്സായാണ്. സബ്‌സിഡി നിരക്കിൽ 60 പേർക്ക് കണ്ണാടി നൽകി.