 
അടിമാലി: കാംകോ ജംക്ഷനിൽ യുവാവിനെ സ്‌കൂട്ടർ ഇടിച്ചു കൊല്ലാൻ ശ്രമം സഹോദരങ്ങൾ അറസ്റ്റിൽ . വെള്ളിയാഴ്ച രാത്രി കാംകോ ജംക്ഷനിൽ വച്ച് മനക്കേക്കുടി ഷെഫീക്കിനെയും കൂടെ ഉണ്ടായിരുന്നവരെയും സഹോദരങ്ങളായ കരിംകുളം കുന്നുംപുറത്ത് ലെയ്‌സ്, ലിയാസ് എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ് . സംഭവത്തിൽ ഷെഫീക്കിനു തലക്കു പരി'ക്കേറ്റു.ഷെഫീക്കിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് പ്രതികളായ സഹോദരന്മാരെ അറസ്റ്റ് ചെയ്തു.