തൊടുപുഴ: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ 30 ന് വൈകിട്ട് 4 ന് തൊടുപുഴയിൽ നടത്തുന്ന മീലാദ് കാമ്പെയിന്റെ ഭാഗമായിട്ടുള്ള നബിദിന സന്ദേശ റാലിയുടെ സ്വാഗത സംഘം രൂപീകരിച്ചു.ജില്ലാ ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അബ്ദുൽ ഹമീദ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ എം ജെ ജില്ലാ സെക്രട്ടറി സി എ അബ്ദുൽ സലാം സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ലത്വീഫി സ്വാഗതവും ടി കെ അബ്ദുൽ കരീം സഖാഫി വിഷയാവതരണവും നിർവഹിച്ചു.നബിദിന സന്ദേശ റാലിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.ചെയർമാൻ:സക്കീർ ഉടുമ്പന്നൂർ,കൺവീനർ:മുഹമ്മദ് ലത്വീഫി.വൈസ് ചെയർമാൻ:എം പി അബ്ദുൽ കരീം സഖാഫി, ശിഹാബ് സഖാഫി ഇടമറുക്.ജോയിന്റ് കൺവീനർ:ശംസുദ്ദീൻ മുസ്ലിയാർ, നിയാസ് സഖാഫി.ട്രഷറാർ:റസാക്ക് കാവാട്ട്.അംഗങ്ങൾ: അജ്മൽ സഖാഫി,ഹസൈനാർ സഖാഫി,റാഷിദ് പി എം,ഇയാസ് സഖാഫി,ഹിബത്തുല്ലാ, ഷബീർ എം എ മുട്ടം എന്നിങ്ങനെ ഭാരവാഹികളേയും തിരഞ്ഞെടുത്തു.