 
തൊടുപുഴ: ഗുരു ഐ ടി ഐയിൽ നൂറ് ശതമാനം വിജയം കൈവരിച്ച ട്രയിനികളെ ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.യോഗത്തിൽ ഐ ടി ഐ പ്രിൻസിപ്പാൾ പി.സ്‌നേഹാമോൾ അദ്ധ്യക്ഷത വഹിച്ചു.എസ് എൻ ഡി പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ വി.ബി സുകുമാരൻ യോഗം ഉദ്ഘാടനം ചെയ്തു. ചേറായ്ക്കൽ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി,യൂണിയൻ ഭാരവാഹികളായ കെ.കെ മനോജ്,പി ടി ഷിബു,സന്തോഷ്,ഐ ടി ഐ സ്റ്റാഫ് ബിനു കെ ജെ എന്നിവർ സംസാരിച്ചു.