പീരുമേട്:മുൻ പീരുമേട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന അന്തരിച്ച പടിപ്പറമ്പിൽ പി വി ജോസഫിന്റെ അനുസ്മരണം നടന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് യേശുദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ ദിനേശൻ ,ആർ എസ് പി ലോക്കൽ സെക്രട്ടറി പി .എസ് കരുണാനിധി സി പി .ഐ ലോക്കൽ സെക്രട്ടറി ജോയി ,ഐ എൻ റ്റി യുസി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി കെ രാജൻ ഗ്രാമപഞ്ചായത്ത് അംഗം ശാന്തി രമേശ്, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി രാജൻ,പി എ അലക്‌സ്, അലക്‌സ് ഓടത്തിൽ ,മുൻ കെപിസിസി അംഗം ഷാഹുൽ ഹമീദ്, യൂത്ത് കോൺഗ്രസ് ജില്ലാസെക്രട്ടറി മനോജ് രാജൻ എന്നിവർ സംസാരിച്ചു