ചെറുതോണി: ചെറുതോണിയിൽ നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ മസ്‌ട്രോളിൽ ഒപ്പിട്ടതിനു ശേഷം കൂട്ടത്തോടെ എത്തിച്ചതായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

ജോലി ചെയ്യുന്നതിന് തയ്യാറാണെന്ന് പറഞ്ഞ തൊഴിലാളികളെ മസ്‌ട്രോളിൽ ഒപ്പിടാൻ അനുവദിച്ചില്ല. ഈ വിവരം രേഖാമൂലം ഇടുക്കി ബി.ഡി.ഒ ക്ക് വാഴത്തോപ്പ് പഞ്ചായത്തിലെ പല വാർഡിലേയും തൊഴിലാളികൾ പരാതി കൊടുത്തിരുന്നു. തൊഴിലുറപ്പുമായി ബന്ധപ്പെട്ടു നടന്നിട്ടുള്ള ഈ കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ആൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ എ.പി ഉസ്മാൻ, ഡി.സി.സി സെക്രട്ടറി എം.ഡി അർജുനൻ, പി.ഡി ജോസഫ്, സി.പി സലിം, ജോയി വർഗീസ്, ശശികല രാജു, റോയി കൊച്ചുപുര, ടിന്റു സുബാഷ്, ആലിസ് ജോയി, അജീഷ് വേലായുധൻ എന്നിവർ പ്രസംഗിച്ചു.