ഇടുക്കി : ഭരണഘടന അനുശാസിക്കുന്ന സംവരണം കാലോചിതമായി നടപ്പിലാക്കാതെ പൊതുമേഖലാസ്ഥാപനങ്ങളടക്കമുള്ള സ്വകാര്യവത്ക്കരണം സംവരണ വിഭാഗങ്ങളുടെ മുന്നേറ്റത്തേയും അട്ടിമറിക്കുന്നെന്ന് ദളിത്ഫ്രണ്ട് (എം) ജില്ലാനേതൃസമ്മേളനം വിലയിരുത്തി.
ജില്ലാനേതൃസമ്മേളനം കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്തു. ദളിത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് സജീവൻ തേനിയ്ക്കാകുടിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.കെ അപ്പുക്കുട്ടൻ,ബാബു മനയ്ക്കപറമ്പിൽ, എം.സി ജയകുമാർ, ബിജു കാനത്തിൽ, ജയകുമാർ.കെ, വർഗ്ഗീസ് ഒറ്റപ്പാലം, അനു സിജു, നിഷ, ആരതി, പി.ജെ സുരേന്ദ്രൻ, പാർട്ടി നേതാക്കലായ ജോസ് കുഴികണ്ടം, സോവ്യർ തോമസ്, ജേക്കബ് പിണക്കാട്ട് റോബിൻ മേയ്ക്കൽ, കെ.എസ്.സു സംസ്ഥാന സെക്രട്ടറി അനന്ദു സജീവൻ തുടങ്ങിയവർ സംസാരിച്ചു.