
തൊടുപുഴ: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കുമാരമംഗലം ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ ബൊമ്മക്കൊലു അവതരിപ്പിച്ചു. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഹിന്ദു പുരാണത്തിലെ ദേവീദേവന്മാരുടെ ബൊമ്മകൾ അലങ്കരിച്ച് അവിലും മലരും ശർക്കരയും നേദിച്ച് ഒരുക്കി വയ്ക്കാറുണ്ട് ഇത്തരത്തിൽ അലങ്കരിച്ച രൂപങ്ങളാണ് ബൊമ്മകൊലു എന്ന പേരിൽ അറിയപ്പെടുന്നത്. നവരാത്രി ഉത്സവാഘോഷ ത്തിന്റെ ഐതിഹ്യം ചരിത്രം ഇവ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനാണ് സ്‌കൂളിൽ ഇത് ഒരുക്കിയത്. തമിഴ്‌നാട്ടിലും കർണാടകത്തിലും കൂടുതൽ പ്രചാരത്തിലുള്ള ബൊമ്മക്കൊലു ആഘോഷം സ്‌കൂളിൽ അവതരിപ്പിക്കുകയായിരുന്നു. വില്ലേജ് സ്‌കൂളിന്റെ കെ ജി വിഭാഗമാണ് പുതുമയാർന്ന ഈ ആഘോഷത്തിന് നേതൃത്വം നൽകിയത്. സ്‌കൂൾ പ്രിൻസിപ്പാൾ സക്കറിയാസ് ജേക്കബ്, കെ ജി ഡയറക്ടർ ദീപ രഘു എന്നിവർ നവരാത്രി ആശംസകൾ നേർന്ന് സംസാരിച്ചു.