വണ്ടിപ്പെരിയാർ : ഹൈറേഞ്ച് അൽ മദ്രസത്തുൽ ഇസ്ലാമിയയിൽ ഏകദിന സയൻസ് എക്‌സിബിഷൻ നടത്തി. വിദ്യാർഥികൾ രൂപകൽപന ചെയ്ത നിരവധി സ്റ്റിൽ മോഡലുകൾ, വർക്കിങ് മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനാണ് എക്‌സിബിഷൻ സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പാൾ ഷാജ് ഹമീദ് പറഞ്ഞു. നിരവധി പേരാണ് എക്‌സിബിഷൻ സന്ദർശിച്ചത്.