
തൊടുപുഴ:ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന മാർച്ചിന് മന്നോടിയായി തൊടുപുഴ മേഖല സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. കൺവെൻഷൻ ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റംഗം ആർ.രമേശ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബഷീർ വി.മുഹമ്മദ് അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി വി.കെ.മനോജ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.ആർ.ബീനാമോൾ, കെ.ആർ.ഡി.എസ്.എ.മേഖല പ്രസിഡന്റ് പി.എച്ച്. നിസാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ജി. രമേശ്, സുധർമ, ജില്ലാ ട്രഷറർ കെ.വി സാജൻ,ജില്ലാ വൈസ് പ്രസിഡന്റ് എ.കെ സുഭാഷ് എന്നിവർ സംസാരിച്ചു.