biju

കൊച്ചുതോവാള: കാമാക്ഷി അന്നപൂർണ്ണേശ്വരി ഗുരുകുലത്തിന്റെ ആചാര്യനും പുതിയ തന്ത്രിയുമായി നിയമിതനായ

സുരേഷ് ശ്രീധരൻ തന്ത്രികളെ എസ്. എൻ. ഡി. പി യോഗം 1510 ാം നമ്പർ കൊച്ചുതോവള ശാഖായോഗം ആദരിച്ചു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് വിധു എ സോമൻ പൊന്നാടയണിച്ചു. ശാഖാ യോഗം പ്രസിഡന്റ് സന്തോഷ് പാതയിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു. ശാഖാ വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തിൽ, ശാഖ കമ്മറ്റി അംഗങ്ങൾ, വനിതാ സംഘം ,യൂത്ത്മൂവ്‌മെന്റ് , കുമാരി സംഘം, കുടുംബയോഗം പ്രവർത്തകർ തന്ത്രികളെ ആദരിച്ചു.