പീരുമേട് :പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ (സിഐടിയു) 33മത് വാർഷിക സമ്മേളനം ഒക്ടോബർ രണ്ടിന് വണ്ടിപ്പെരിയാ
ർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച്‌നടക്കുീ വാർഷിക സമ്മേളനം കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ 250 പ്രതിനിധികൾ പങ്കെടുക്കും. ബീഹാർ, ഹരിയാന, ഛത്തീസ്ഗഡ്, ആസാം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ 28 സബ് കമ്മിറ്റികളിൽ നിന്നായി 10 പേരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പി.ടി.ടി യൂണിയൻ പ്രസിഡന്റ് ആർ തിലകൻ, ജനറൽ സെക്രട്ടറി എം തങ്കദുര എന്നിവർ അറിയിച്ചു.