തൊടുപുഴ: ജില്ലാ ഭരണകൂടം ഡി ടി പി സി,ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ റോൾബോൾ അസോസിയേഷൻ സംഘടിപ്പിച്ച സ്പോർട്സ് ടൂറിസം പ്രമോഷൻ റാലി തൊടുപുഴ ഡി വൈ എസ് പി മധു ബാബു ഫ്ലാഗ് ഓഫ് ചെയ്തു.സ്പോർട്സ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം കെ എൽ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.ഡി ടി പി സി സെക്രട്ടറി ജിതീഷ് ജോസ്,ജില്ലാ സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി പി കെ കുര്യാക്കോസ്,ജില്ലാ റോൾ ബോൾ അസോസിയേഷൻ സെക്രട്ടറി പി കെ രാജേന്ദ്രൻ,ഷിജി ജെയിംസ് എന്നിവർ സംസാരിച്ചു.വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എത്തിയ റോളറിംഗ് ബോൾ ടീം, സൈക്കിൾ,ഇരുചക്ര വാഹനങ്ങൾ എന്നിവർ അണിനിരന്ന റാലി മലങ്കര ടൂറിസം ഹബ്ബിൽ സമാപിച്ചപ്പോൾ മുട്ടം ടൂറിസം ആന്റ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.സൊസൈറ്റി സെക്രട്ടറി ടോമി മൂഴിക്കുഴിയിൽ അദ്ധ്യക്ഷത വഹിച്ച യോഗം മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ കെ ബിജു മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത്‌ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ. അരുൺ ചെറിയാൻ പൂച്ചക്കുഴിയിൽ,വാർഡ് മെമ്പർ സൗമ്യ സാജബിൻ,സൊസൈറ്റി എക്സിക്കുട്ടീവ് കമ്മറ്റി അംഗങ്ങളായ റെന്നി ആലുങ്കൽ,ഷബീർ എം എ,ബിനു താന്നിക്കൽ,സമദ് എൻ എം,ലോറൻസ് മാത്യു,അലിയാർ ടി എ,രാജു കല്ലുമല,കെ ആർ ശിവദാസ് എന്നിവർ സംസാരിച്ചു.