കട്ടപ്പന: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സാങ്കേതിക ജീവനക്കാരുടെ ഏകദിന പരിശീലനം നടത്തി. കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകളിലെ ജീവനക്കാർക്കായി ഇരട്ടയാർ സാംസ്‌കാരിക നിലയത്തിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ടി. മനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് സ്‌കറിയ കണ്ണമുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഗുണനിലവാരവും ഉത്തരവാദിത്തവും ഉറപ്പാക്കാൻ സാങ്കേതിക ജീവനക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് എ. ഇ. മാർ, ഓവർസിയർമാർ എന്നിവർക്ക് പരിശീലനം സംഘടിപ്പിച്ചത്.

എം. ജി. എൻ. ആർ. ഇ. ജി. എസ.് ജില്ലാ ക്വാളിറ്റി മോണിട്ടർമാരായ റോയി ഐസക്, ആർ.ജയകുമാർ, ജെയിംസ് കെജോസഫ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. യോഗത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലാലച്ചൻ വെള്ളാക്കട, ബി. ഡി. ഒ. ജോസുകുട്ടി മാത്യു, എം. ജി. എൻ. ആർ. ഇ. ജി. എസ്. ഇടുക്കി ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്റർ ബിൻസ് സി. തോമസ് തുടങ്ങിയവർ പങ്കെടുത്തു.