അടിമാലി: വാഹന അപകട വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ അടിമാലി മീഡിയാനെറ്റിലെ കേരള വിഷൻ കാമറാമാൻ സെൽവരാജിനെ മർദ്ദിച്ചതായി പരാതി. ട്രാക്ടർ അപകടത്തിൽ മരിച്ച യുവാവിന്റെ വിവരങ്ങൾ അടിമാലി മോണിങ്ങ് സ്റ്റാർ ആശുപതിയിൽ ശേഖരിക്കുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ പിന്നിൽ നിന്നും ഒരാൾ അടിക്കുകയായിരുന്നവെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ടുവട്ടം പിന്നിൽ നിന്ന് അടിക്കുകയും തുടർന്ന് സമീപത്ത് ഇരുന്ന തൂമ്പ എടുത്ത് അടിക്കാൻ പാഞ്ഞടുത്ത അക്രമിയെ സമീപത്തുണ്ടായിരുന്നവർ തടയുകയായിരു വെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ചൊവാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.