മൂന്നാർ :മൂന്നാർ ഗവ. കോളേജിന് സ്ഥലവും കെട്ടിടവും ലഭ്യമാക്കി പഠന നിലവാരം മെച്ചപ്പെടുത്തണമെന്ന് എൻ ജി ഒ യൂണിയൻ ദേവികുളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ദേവികുളം ശ്രീമൂലം ക്ലബ് ഹാളിൽ ചേർന്ന സമ്മേളനം യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ബി പ്രശോഭ ദാസ് ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി എം രവികുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി എസ് രഞ്ജിത്ത് വരവു ചെലവ് കണക്കും അവതരിപ്പിച്ചു.ഏരിയ പ്രസിഡന്റ് വി എസ് അരുൺ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് പി. എ ജയകുമാർ പങ്കെടുത്തു.പുതിയ ഭാരവാഹികളായി
പി എസ് രഞ്ജിത്ത് (പ്രസിഡന്റ്) വി കെ രാജി, എസ് അജേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ) എം രവികുമാർ (സെക്രട്ടറി) കെ വിജയമ്മ, റ്റി പി ജോസഫ് (ജോയിന്റ് സെക്രട്ടറിമാർ) വി എസ്അരുൺ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.