തൊടുപുഴ: ജില്ലയിലെ ആധാരം എഴുത്തുകാർക്കെതിരെ രജിസ്‌ട്രേഷൻ വകുപ്പ് ലൈസൻസിംഗ് ഐ. ജി നടത്തുന്ന അനാവശ്യ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ന് ജില്ലയിലെ ആധാരം എഴുത്തുകാർ പണിമുടക്കി സബ് രജിസ്ട്രാർ ഓഫീസ് പടിക്കൽ ധർണ്ണാ സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ടി. എസ് ഷംസുദീൻ, സെക്രട്ടറി പി അനൂപ്, ട്രഷറർ നവാസ് എന്നിവർ അറിയിച്ചു.