തൊടുപുഴ: അടിമാലിയിൽ വാഹന അപകട വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ അടിമാലി മീഡിയാനെറ്റിലെ കേരള വിഷൻ കാമറാമാൻ സെൽവരാജിനെ മർദിച്ച സംഭവത്തിൽ ഇടുക്കി പ്രസ് ക്ലബ് പ്രതിഷേധിച്ചു. വാർത്ത ശേഖരണത്തിനിടെ ആശുപത്രി മുറ്റത്ത് വെച്ചാണ് മർദ്ദനമെന്നത് അത്യന്തം ഗൗരവതരമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജും സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളിലും ആവശ്യപ്പെട്ടു.