തൊടുപുഴ: പടി. കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കും. ഒക്ടോബർ മൂന്നിന് പൂജവയ്പ്പ്,​ നാലിന് ആയുധപൂജ, അഞ്ചിന് രാവിലെ മുതൽ വിദ്യാരംഭവും ഒമ്പതിന് പൂജവയ്പ്പും മറ്റ് വിശേഷാൽ ചടങ്ങുകളും നടക്കും. ക്ഷേത്രം മേൽശാന്തി കെ.എൻ. രാമചന്ദ്രൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. കുട്ടികൾ രാവിലെ ഒമ്പതിന് മുമ്പായി ക്ഷേത്രത്തിലെത്തി കൃത്യമായി അവരവരുടെ പുസ്തകങ്ങൾ ഏറ്റുവാങ്ങണമെന്ന് പ്രസിഡന്റ് പി.ഡി. സോമനാഥ്,​ എം.ജി. രാജൻ,​ ടി.കെ. റോയി എന്നിവർ പറഞ്ഞു.