ഇടുക്കി: ഫിഷറീസ് വകുപ്പ് നടപ്പിലാക്കിവരുന്ന പി.എം.എം എസ്. വൈ പദ്ധതിക്ക് കീഴിൽ നൈൽ തിലോപ്പിയ റിസർക്കുലേറ്ററി മത്സ്യകൃഷി ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 7.5 ലക്ഷം രൂപ ചെലവുവരുന്ന പദ്ധതിയുടെ 40 ശതമാനമാണ് ധനസഹായം ലഭിക്കുക. വെള്ളകടലാസിൽ തയ്യാറാക്കിയ അപേക്ഷ ഒക്ടോബർ മൂന്നിനകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തിലോ, adidkfisheries@gmail.com എന്ന ഇമെയിലിലോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 233226.