പീരുമേട് : എൻ.ജി.ഒ യൂണിയൻ പീരുമേട് ഏരിയാ സമ്മേളനം എസ്എംഎസ് ക്ലബ്ബിൽ യൂണിയൻസംസ്ഥാന കമ്മിറ്റി അംഗം ബി.കെ.ഷംജു ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷനായി, ശ്യാംകുമാർ, ബിജു തോമസ് ,ജയകുമാർ, റിയാസ്, ഓമനക്കുട്ടൻ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.സ്മിത (പ്രസിഡന്റ് ), എ. സി ശാന്തകുമാരി, എം ആർ ശ്യാംകുമാർ (വൈ.പ്രസിഡന്റുമാർ),കെ സുരേഷ് കുമാർ (സെക്രട്ടറി), ബിജോയ് തോമസ്, കെ സജിമോൻ( ജോ: സെക്രട്ടറിമാർ), ആർ.ബിജു കുമാർ( ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.