krishi


അടിമാലി: സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ 'ഞങ്ങളും കൃഷിയലേക്ക്' പരിപാടിക്ക് അടിമാലി എസ്.എൻ.ഡി.പി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ. എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു .സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ശീതകാല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനവും എല്ലാ കുട്ടികളുടെ വീടുകളിലും പച്ചക്കറി തോട്ടം നിർമിക്കാൻ വിദ്യാർത്ഥികൾക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനവും അടിമാലി കൃഷി ഓഫീസർ സിജി എം .എനിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ അജിത പി. എൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിതിൻ മോഹൻ , കൃഷി വികസന സമിതി മെമ്പർ ജോർജ് ജോസഫ് ,ദീപാ മോൾ എം.എ , രതീഷ് പി. ആർ. , നിഥിൽ നാഥ് പി .എസ്, അജിമൊൻ പി .സി ,അവിനാശ് രാജ് വി. ആർ ,അനിരുദ്ധൻ കെ ആർ എന്നിവർ നേതൃത്വം നൽകി .