വണ്ടിപ്പെരിയാർ : മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കായിക മത്സരങ്ങൾക്കാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ആരംഭിച്ചു.പീരുമേട് സബ്ബ് ജില്ലയില ഹൈസ്‌ക്കൂൾ വിഭാഗങ്ങൾക്കായുള്ള കായികമത്സരങ്ങൾക്കാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുന്നത്. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനൊപ്പം വാളാടി ഗ്രൗണ്ടിലും കായിക മത്സര ഇനങ്ങൾ നടന്നു വരുന്നുമുണ്ട്. കായിക മത്സര ഇനങ്ങളിൽ വോളീബോൾ , ക്രിക്കറ്റ് , വിവിധ കാറ്റഗറിയിലുളള ഓട്ടമത്സരങ്ങൾ . തുടങ്ങിയ കായികമത്സരങ്ങളാണ് ആദ്യ ദിനങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്നത്.