മൂലമറ്റം: മൂലമറ്റം സെന്റ് ജോസഫ്സ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെയും ഗ്ലോബൽ എതിക്സ് നെറ്റ് ഇന്ത്യ എന്ന അന്തർദേശീയ സംഘടനയുടെയും ആഭിമുഖ്യത്തിൽ 30, ഒക്ടോബർ ഒന്ന് തീയതികളിൽ ദേശീയ കോൺഫറൻസ് നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവായ അനഘ ജെ. കോലത്ത് ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ഗവേഷണ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മാനേജർ ഫാ. ഡോ. തോമസ് ജോർജ് വേങ്ങാലുവക്കൽ , പ്രിൻസിപ്പൽ ഡോ. സാബുക്കുട്ടി എം.ജി, ഗ്ലോബൽ എതിക്സ് നെറ്റ് ഇന്ത്യ ദേശീയ അദ്ധ്യക്ഷൻ ഫാ. ഡോ. ജോസ് നന്തിക്കര, ഇംഗ്ലീഷ് വിഭാഗം തലവൻ റോബി മാത്യു, കോൺഫറൻസിന്റെ മുഖ്യ സംഘാടകൻ ഡോ. അലക്‌സ് ഇ.ആർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.