കുടയത്തൂർ : മരം മുറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് മരിച്ചു. വരാപ്പാറയിൽ ചാക്കോ ദേവസ്യ (73) ആണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് 2 ന് കുടയത്തൂരിൽ മരം മുറിക്കുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് 4 ന് കുടയത്തൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽഭാര്യ :രമണി. മക്കൾ: സാബു, സാജു .മരുമക്കൾ: സിന്ധു, സാലി.