തൊടുപുഴ: ലയൺസ് ഡിസ്ട്രിക്ട് 318 സി റീജിയൻ 13 ന്റെയും അൽ- അസ്ഹർ മെഡിക്കൽ കോളജ് സൂപ്പർസ്‌പെഷാലിറ്റി ആശുപത്രി ഐ.എം.എ- എം.എസ്.എൻ യൂണിറ്റിന്റെയും വണ്ണപ്പുറം ടൗൺ ലയൺസ് ക്ലബിന്റെയും കാളിയാർ ജനമൈത്രി പൊലീസിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഒക്‌ടോബർ ഒന്നിന് രാവിലെ ഒമ്പത് മുതൽ രണ്ട് വരെ പട്ടയക്കുടി ഗവ. ട്രൈബൽ എൽ.പി സ്‌കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് കെ. മനോജ് അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധു ബാബു ലഹരിവിരുദ്ധ സന്ദേശം നൽകും. അൽ- അസ്ഹർ മെഡിക്കൽ കോളജ് എം.ഡി അഡ്വ. കെ.എം മിജാസ്, പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, ലയൺസ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി പ്രൊഫ. സാംസൺ തോമസ്, ട്രഷറർ ടി.പി സജി, കാളിയാർ എസ്.എച്ച്.ഒ ഹണി എച്ച്.എൽ, വണ്ണപ്പുറം ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് സജി പോൾ എന്നിവർ പങ്കെടുക്കും. ഡിസ്ട്രിക്ട് പ്രമേഹ നിർണയ ക്യാമ്പിന്റെ ഉദ്ഘാടനം ഗവർണർ ഡോ. ജോസഫ് കെ. മനോജ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ എല്ലാവരുടെയും പ്രമേഹ പരിശോധനയും നടത്തും. ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ശ്വാസകോശരോഗ വിഭാഗം, ത്വക്ക്‌രോഗ വിഭാഗം, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ഇ.എൻ.ടി, ദന്തചികിൽസാ വിഭാഗം എന്നീ വിഭാഗങ്ങളിലായി 30 ഡോക്ടർമാരടക്കം 75 അംഗ മെഡിക്കൽ ടീമിന്റെ സേവനം ക്യാമ്പിൽ ലഭിക്കും. രജിസ്റ്റർ ചെയ്തും അല്ലാതെയും ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അൽ- അസ്ഹർ ആശുപത്രിയിലെ ആദ്യ സന്ദർശനം സൗജന്യമായിരിക്കും. രോഗികളിൽ ആവശ്യമുള്ളവർക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയയും ലഭിക്കും. രജിസ്‌ട്രേഷന് 04862 223000, 8547083912, 9447314802 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. വാർത്താസമ്മേളനത്തിൽ ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. സുദർശൻ, റീജിയൻ ചെയർമാൻ ഷിൻസ് സെബാസ്റ്റ്യൻ, സോൺ ചെയർമാൻ ടി.ടി. മാത്യു, അൽ- അസ്ഹർ മെഡിക്കൽ കോളേജ് ഐ.എം.എ- എം.എസ്.എൻ യൂണിറ്റ് കോ. കൺവീനർ അഭിലാഷ് എം.ബി, ജോ. സെക്രട്ടറി അഞ്ജന മോഹൻ, റപ്രസന്റേറ്റീവ് മെഹ മറിയം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.