പൂജവെയ്പ്പ് നാളെ
തൊടുപുഴ: രീകൃഷ്ണസ്വാമിക്ഷേത്രവും ബാലഗോകുലവുമായി സഹകരിച്ച് നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നാളെവൈകുന്നേരം 5 മുതൽ പൂജവെയ്പു് നടക്കും. 5.30ന് മേൽപ്പത്തൂർ മണ്ഡപത്തിൽ ദേവീമാഹാത്മ്യപ്രഭാഷണം, 6.30ന് കഥകളിപദകച്ചേരിയും ചൊവ്വാഴ്ച രാവിലെ 9 ന് പാഞ്ചജന്യത്തിൽ (സരസ്വതി മണ്ഡപം) വിദ്യാഗോപാലമന്ത്രാർച്ചനയും വൈകിട്ട് 5.30ന് മേൽപ്പത്തൂർ മണ്ഡപത്തിൽ ദേവീമാഹാത്മ്യപ്രഭാഷണവും, നാദസ്വരകച്ചേരിയും ഉണ്ടായിരിക്കും. 5ന് രാവിലെ 8.00 മുതൽ സരസ്വതി മണ്ഡപത്തിൽ അദ്ധ്യാപകരായ പി.കെ. മഹാദേവൻ, വാസുദേവൻപിള്ള എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നതുമാണ്. രാവിലെ 7.30 മുതൽ മേൽപ്പത്തൂർ മണ്ഡപത്തിൽ സ്വരലയ സംഗീതകലാലയത്തിന്റെ സംഗീതാർച്ചനയും വൈകിട്ട് 6.30 സമന്വയ ചിദംബരം സ്‌കൂൾ ഓഫ് ഡാൻസിന്റെ നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും.
അരിക്കുഴ ശ്രീനാരായണഗുരുദേവ ക്ഷേത്രം
അരിക്കുഴ: അരിക്കുഴ ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 2 മുതൽ 5 വരെ ക്ഷേത്രം മേൽശാന്തി . രതീഷ് ശാന്തിയുടെ മുഖ്യ കാർമികത്യത്തിൽ നടക്കും.ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ പൂജവയ്പ് . വിജയദശമി ദിനമായ ബുധനാഴ്ച രാവിലെ 6 മുതൽ പൂജയെടുപ്പും വിദ്യാരംഭവും നടക്കും. ദിവസനയുള്ള ചടങ്ങുകൾക്കു പുറമെ ശാരദപൂജയും അർച്ചനയും ഉണ്ടായിരിക്കുമെന്ന് എസ്. എൻ. ഡി പി ശാഖാ പ്രസിഡന്റ് കെ. എസ്. വിദ്യാസാഗറും സെക്രട്ടറി പി. എം. സുകുമാരനും അറിയിച്ചു.
പട്ടയക്കുടി പഞ്ചമല ഭഗവതി മഹാദേവ ക്ഷേത്രം
ഇടുക്കി: പട്ടയക്കുടി പഞ്ചമല ഭഗവതി മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം പൂജവെയ്പ്, സമൂഹ വാഹനപൂജ, ആയുധപൂജ, വിദ്യാരംഭം എന്നീ ചടങ്ങുകളോടെ ആഘോഷിക്കും. ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രികളുടെയും ക്ഷേത്രം ശാന്തി രാജപ്പൻ കുടിയാറ്റിലിന്റെയും ആയൂർവേദാചാര്യൻ വിഷ്ണുശർമ്മ കാളിമഠത്തിന്റെയും കാർമികത്വത്തിലാണ് ചടങ്ങുകൾ. ഞായറാഴ്ച വൈകിട്ട് പൂജവയ്പ്പ്. തിങ്കളാഴ്ച വിശേഷാൽ സരസ്വതി പൂജ, ചൊവ്വാഴ്ച രാവിലെ 9 ന് വെൺമണി മോറിയ റിന്യൂവൽ സെന്റർ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പൊട്ടനാനിയിൽ ഭദ്രദീപ പ്രകാശനം നടത്തി സമൂഹ വാഹന പൂജയുടെ ഉദ്ഘാടനം നിർവഹിക്കും. ബുധനാഴ്ച രാവിലെ 6 മുതൽ ആയൂർവേദാചാര്യൻ വിഷ്ണുശർമ്മ കാളിമഠം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.
അഞ്ചക്കുളം മഹാദേവി ക്ഷേത്രം
കോടിക്കുളം: അഞ്ചുകുളം മഹാദേവി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പൂജവെയ്പും, ആയുധപൂജയും, വിദ്യാസരസ്വതി മഹായജ്ഞവും, വിദ്യാരംഭവും,സമൂഹ വാഹനപൂജയും നടക്കും.ഞായറാഴ്ച വൈകിട്ട് 5.30 മുതൽ പൂജവെയ്പ്പ്. തിങ്കളാഴ്ച ദുർഗാഷ്ടമി ദിനത്തിൽ പൂജവെയ്പ് ചടങ്ങ് തുടരും. ചൊവ്വാഴ്ച മഹാനവമി ദിനത്തിൽ വൈകിട്ട് ആയുധങ്ങളുടെ പൂജവെയ്പ്. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമേ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30 മുതൽ ക്ഷേത്രാചാര്യൻ ചേർത്തല സുമിത്ത് തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ വിദ്യാരംഭം.7ന് സോപാനസംഗീതം, 11ന് വിദ്യാസരസ്വതി മഹായജ്ഞം. 11.30ന് സമൂഹവാഹന പൂജ നടക്കും. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾ അന്നേദിവസം പൂജിച്ച് വാഹനരക്ഷ ചെയ്യുന്നതിനുള്ള സൗകര്യം ക്ഷേത്രം ഒരുക്കിയിട്ടുണ്ട്. 1ന് പ്രസാദ ഊട്ടും നടക്കും. ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകൾക്ക് വിദ്യാമന്ത്രം ജപിച്ച സാരസ്വതാരിഷ്ടവും, മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഭക്തജനങ്ങൾക്ക് വിദ്യാമന്ത്രത്താൽ പൂജിച്ച സാരസ്വതാരിഷ്ടവും, സാരസ്വതഘൃതവും ക്ഷേത്രത്തിൽ നിന്നും അന്നേ ദിവസം വിതരണം ചെയ്യുമെന്ന് ക്ഷേത്രം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി പി.ആർ. രവീന്ദ്രനാഥൻ എന്നിവർ പറഞ്ഞു.
ഫോൺ 9495530977
ഇടമറുക് പാറേക്കാവ് ദേവിക്ഷേത്രം
ഉടുമ്പന്നൂർ: ഇടമറുക് പാറേക്കാവ് ദേവിക്ഷേത്രത്തിലെ ഈ വർഷത്തെ വിജയദശമി മഹോത്സത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 5.30ന് പൂജവയ്പ്. 4ന് മഹാനവമി ദിനത്തിൽ ആയുധപൂജ, വാഹനപൂജ എന്നിവ നടക്കും. വിജയദശമി ദിനത്തിൽ പൂജയെടുപ്പ,് വിദ്യാരംഭം എന്നിവ നടക്കും.
നാളെ വൈകിട്ട് 5.30 മുതൽ പുസ്തകങ്ങൾ ക്ഷേത്രസന്നിധിയിൽ എത്തിക്കേണ്ടതാണ്. വിജയദശമി ദിനത്തിൽ തിരുനടയിൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മഹാനവമി ദിനത്തിൽ രാവിലെ മുതൽ വാഹനപൂജ ഉണ്ടായിരിക്കും. വിജയദശമി ദിനത്തിൽ രാവിലെ നടക്കുന്ന സരസ്വതി പൂജ, ലക്ഷ്മി പൂജ, വിദ്യാഗോപാല മന്ത്രാർച്ചന എന്നിവ വഴിപാടായും സമർപ്പിക്കാവുന്നതാണ്. വിവരങ്ങൾക്ക്: 9446370881