തൊടുപുഴ: എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സൊസൈറ്റിയിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഉദ്ഘാടനം പി.ജെ ജോസഫ് എം.എൽ എ നിർവ്വഹിച്ചു. സഹകാരികൾക്ക് മൊബൈൽ ആപ്ലിക്കേഷൻ, എൻ. എഫ്.റ്റി , ആർ.ടി.ജി എസ് സംവിധാനം , എസ്.എം.എസ്, തുടങ്ങിയ എല്ലാ സേവനങ്ങളും പദ്ധതിയുടെ ഭാഗമായി സൗജന്യമായി നൽകും. ചിട്ടികൾ, ലോൺ, സ്ഥിര നിക്ഷേപം, ലോക്കർ സംവിധാനം, ഗോൾഡ് ലോൺ, തുടങ്ങിയ എല്ലാ സേവനങ്ങളും ഈ സംഘത്തിൽ നിന്നും സഹകാരികൾക്ക് നൽകുന്നുണ്ട്.
പ്രസിഡന്റ് ബിജോയ് മാത്യു, വൈസ് പ്രസിഡന്റ് ജോബിൻ ജോസ് , ഷിന്റോ ജോർജ് , ജോയ്‌സ് മാത്യു, ബിജു ജോസഫ് , ബിബിറ്റ് ലൂക്കാച്ചൻ , ആൻസി ജോസഫ് ,ഷിബിമോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.