തൊടുപുഴ:പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന മുദ്രാവാക്യമുയർത്തികൊണ്ട് .ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കേരളത്തിലെ സർക്കാർ ജീവനക്കാർ ഒക്ടോബർ 26 ന് സെക്രട്ടറിയേറ്റിന് മുൻപിൽ കാൽ ലക്ഷം പേരെ അണിനിരത്തി നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻഇന്ന് 2 ന് തൊടുപുഴ ജോയിന്റ് കൗൺസിൽ എംപ്ലോയിസ് ഹാളിൽ ജില്ലാ കൺവെൻഷൻ നടത്തും. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.ബിനിൽ ഉൽഘാടനം ചെയ്യും.ഫെഡറേഷൻ ജില്ലാ പ്രിസിഡന്റ് ജോമോൻ തേമസ് അദ്ധ്യക്ഷത വഹിക്കും.