 
നെടുങ്കണ്ടം: ചൊവ്വാഴ്ച അർധരാത്രി കൈലാസം സ്വദേശി കല്ലാനിക്കൽ സേനന്റെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ഭാര്യ ലീനയെയും മകൻ അഖിലിനെയും ദേഹോപദ്രവം ഏല്പിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ രണ്ട്പേരെ അറസ്റ്റ് ചെയ്തു. കൈലാസം മുളകുപാറയിൽ മുരുകേഷൻ (32) വിഷ്ണു (28) എന്നിവരെയാണ് ഉടുമ്പഞ്ചോല പൊലീസ് അറസ്റ്റ് ചെയ്തത്.
ഉടുമ്പഞ്ചോല എസ്.എച്ച്.ഒ. അബ്ദുൾഖനി, എ.എസ്. ഐ. ബെന്നി, സി.പി.ഒ. ടോണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.