ഏലപ്പാറ : തൊഴിലാളികൾക്ക് പ്രോവിഡന്റ്ഫണ്ടും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതിനുവേണ്ടി എച്ച്.ആർ.പി.ഇ. യൂണിയൻ (ഐ.എൻ.റ്റി.യു.സി.) നേതൃത്വത്തിൽ എം.എം.ജെ. വാഗമൺ തേയില തോട്ടത്തിൽ കൊടികുത്തി സമരം നടത്തി തോട്ടം മുറിച്ചു വിൽപ്പനയ്ക്ക് എതിരെയും ഒൻപത് വർഷത്തെ ബോണസ്, നാല് മാസത്തെ ശമ്പള കുടിശിക, സർവീസിൽ നിന്നും പിരിഞ്ഞ 55 തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ,മറ്റ് ആനുകൂല്യങ്ങൾ, ലഭിക്കണ മെന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളികൾ സമരം നടത്തിയത്. തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ വേണ്ടിസ്ഥലം തുണ്ടു തുണ്ടാക്കി വിൽപ്പന നടത്താൻ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. മുൻപ് സ്ഥലം വിറ്റിട്ടും തൊഴിലാതൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നും തന്നെ കൊടുത്തിരുന്നില്ല. തൊഴിലാളികളും യൂണിയനുകളും ഒരു കാരണവശാലും സ്ഥലം തുണ്ട് തുണ്ടാക്കി വിൽക്കാൻ സമ്മതിക്കില്ലെന്ന് നിലപാടിലാണ്. യൂണിയൻ നേതാക്കളായ സി.ജെ. സുകുമാരൻ, കെ. വെള്ള ദുരൈ, ഉദയകുമാർ, ശശികുമാർ, ദുരെ രാജ്, ചെല്ല ദുരൈ എന്നിവർ സമരത്തിന് നേതൃത്വം നൽകി.