ബൈസൺവാലി: നിരോധനം കൊണ്ട് മാത്രം ഒരു തീവ്രവാദ സംഘടനയെയും ഇല്ലായ്മ ചെയ്യാൻ കഴിയില്ല എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ പറഞ്ഞു. മാങ്ങാത്തൊട്ടിയിൽ നടന്ന സി പി ഐ രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. യാത്ര ആരംഭിച്ചതിനു ശേഷവും കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചെന്ന് ചേരുന്ന പ്രവണത തുടരുകയാണ്. .

ആന്റോ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. ടി ജെയിംസ് സ്വാഗതം പറഞ്ഞു. നേതാക്കന്മാരായ സി യു ജോയ്, പ്രിൻസ് മാത്യു, കെ പി അനിൽ,കെ സി ആലീസ്,കെ കെ തങ്കപ്പൻ,ആതിര ലിജോ,പി എസ് സനിൽ,സി എസ് മനു,ഷിനു എം എ,കെ പി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.