വെങ്ങല്ലൂർ : ചെറായിക്കൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഷഷ്ഠി ശനിയാഴ്ച്ച നടക്കും. ഇതോടനുബന്ധിച്ചു കലശം, ഷഷ്ഠിവ്രതം, പൂജ, പ്രാർത്ഥന, പ്രസാദഊട്ട് എന്നിവയുണ്ടാകും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ബെന്നി ശാന്തി മുഖ്യകാർമികത്വം വഹിക്കും.

തൊടുപുഴ : ഒളമറ്റം ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്‌ഠി വ്രതാനുഷ്ടാനത്തിന് . ക്ഷേത്രം മേൽശാന്തി പുതുക്കുളം ദിനേശൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5 ന് നിർമ്മാല്യദർശനം,​ 5.15 ന് ഗണപതിഹോമം,​ 7 ന് പ്രഭാത പൂജകൾ,​ 11 ന് ഷഷ്‌ഠി പൂജ എന്നിവ നടക്കും.