ബൈസൺവാലി : ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മാഗാന്ധിയുടെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നു. ഒക്ടോബർ 2 ന് രാവിലെ 9 ന് അഡ്വ. എ. രാജ എം.എൽ.എ അനാച്ഛാദനം ചെയ്യും സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ശിൽപ്പിയുമായ ബാബു പാർത്ഥസാരഥി നിർമ്മിച്ചതാണ് ശിൽപ്പം. ബൈസൺവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണൻകുട്ടി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തും.