ഇടുക്കി : പരിമിതികൾ മറികടന്നു കാർഷികമേഖലയിൽ കളനിയന്ത്രണം, വളപ്രയോഗം , കീടനിയന്ത്രണം ,
ഏരിയൽ സർവ്വേ എന്നീ ആവശ്യങ്ങൾക്ക് ആധുനിക ഡ്രോണുകളെ കർഷകർക്ക് പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് കൃഷിവകുപ്പ്.കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സബ്മിഷൻ ഓൺ അഗ്രിക്ക്ര്ൾച്ചർ മെക്കാനിസഷൻ പദ്ധതിയിലുൾപ്പെടുത്തി കർഷകർക്കും കാർഷികമേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്കും F.P.O. കൾക്കും സബ്‌സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാൻ കഴിയും . ഈ പദ്ധതിയുടെ പ്രചരണാർത്ഥം ജില്ലയിലെ ആദ്യ പ്രദർശനവും പ്രവർത്തന രീതി പരിചയപ്പെടുത്തലും ഇളംദേശംബ്ലോക്കിലെ ആലക്കോട് ഗ്രാമപഞ്ചായത്തിലെ അഞ്ചിരി പാടശേഖരത്തിൽ വെച്ച് ഒക്ടോബർ 7ന് ഉച്ചകഴിഞ്ഞു 2 മണിക്ക് സംഘടിപ്പിക്കുന്നു. ആലക്കോട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് മിനി ജെറി യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഫിലിപ്പ് അവർകൾ ഉദ്ഘാടനം ചെയ്യും.