sanitha

അടിമാലി: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും അടിമാലി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അടിമാലിയിൽ ലോൺ, ലൈസൻസ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനിത സജി മേള ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രേഖ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ലൈസൻസ് വിതരണവും വായ്പാ വിതരണവും ഇ. ഡി. പി. സർട്ടിഫിക്കറ്റ് വിതരണവും നടത്തി. 'നിങ്ങൾക്കും സംരംഭകരാകാം, ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായിട്ടാണ് മേള സംഘടിപ്പിച്ചത്. കെ.എഫ്.സി പ്രതിനിധി അഖിൽ, ആർ. കെ. ഐ. ഇ. ഡി. പി. പ്രതിനിധികൾ തുടങ്ങിയവർ ക്ലാസ് നയിച്ചു. അടിമാലി ഗ്രാമ പഞ്ചായത്തംഗങ്ങൾ, ദേവികുളം വ്യവസായ വികസന ഓഫീസർ അശ്വിൻ പി. റ്റി., സി. ഡി. എസ്. ചെയർപേഴ്‌സൺ ജിഷ സന്തോഷ്, വ്യവസായ വകുപ്പ് പ്രതിനിധി അരവിന്ദ് എം. വി. തുടങ്ങിയവർ സംസാരിച്ചു.