തൊടുപുഴ: ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ്, 'അരികെ'പാലിയേറ്റീവ് കെയർ, വയോമിത്രം തൊടുപുഴ മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മൂലമറ്റം സെന്റ് ജോസഫ് കോളേജ് സാമൂഹ്യ പ്രവർത്തക വിഭാഗത്തിന്റെ സഹകരണത്തോടെ ശനിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ തൊടുപുഴ മുൻസിപ്പൽ ടൗൺഹാളിൽ അന്താരാഷ്ട്ര വയോജന ദിനാചരണം സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ് മുഖ്യാതിഥിയാവും.
സബ്ജഡ്ജ് സിറാജുദ്ദീൻ പി.എ വയോജനദിന സന്ദേശം നൽകും. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി മുതിർന്ന പൗരന്മാരെ ആദരിക്കും. സമകാലീന പ്രശ്‌നങ്ങളും മുതിർന്ന പൗരന്മാരും എന്ന വിഷയത്തിൽ പാലിയേറ്റീവ് കെയർ ജില്ലാ നോഡൽ ഓഫീസർ ഡോ. അജി പി.എൻ. സെമിനാർ നയിക്കും. മുതിർന്ന പൗരന്മാരുടെ വിവിധ കലാപരിപാടികളും യോഗത്തോടനുബന്ധിച്ച് നടക്കും. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീജ ഷാഹുൽ ഹമീദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിനോയ് വി.ജെ. സാമൂഹ്യ സുരക്ഷാമിഷൻ ജില്ലാ കോർഡിനേറ്റർ ഷോബി വർഗീസ, ജില്ലാ പ്രൊബേഷൻ ഓഫീസർ ജി.ഗോപകുമാർ എന്നിവർ പങ്കെടുക്കും.